Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malappuram

Malappuram

നി​ലമ്പൂരി​ൽ ലീ​ഗി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി; വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

നി​ലമ്പൂർ: നി​ലമ്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മു​സ്‌​ലിം ലീ​ഗി​ൽ പൊ​ട്ടി​ത്തെ​റി. അ​ഞ്ച് ഡി​വി​ഷ​നു​ക​ളി​ൽ വി​മ​ത വി​ഭാ​ഗം മ​ത്സ​രി​ക്കും. സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ല​ന്പൂ​ർ മു​നി​സി​പ്പി​ൽ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ മ​ഠ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു. മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പൂ​ള​ക്ക​ൽ അ​ബ്ദു​ട്ടി, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്മ​ൽ പു​തി​യ​റ എ​ന്നി​വ​ർ​ക്കാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്.

നി​ലമ്പൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യ ക​ബീ​റി​ന്‍റെ ഭാ​ര്യ ഷ​മീ​മ ക​ബീ​ർ ബാ​ങ്ക് ഡ​യ​റ​ക്ട​ർ സ്ഥാ​ന​വും രാ​ജി​വ​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ മു​മ്മു​ള്ളി ഡി​വി​ഷ​നി​ൽ നാ​ളെ സ്വ​ത​ന്ത്ര​നാ​യി നോ​മി​നേ​ഷ​ൻ ന​ൽ​കു​മെ​ന്നും ക​ബീ​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ത​ർ​ക്ക​വും വാ​ക്കേ​റ്റ​വും ന​ട​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ൽ വി​മ​ത വി​ഭാ​ഗ​ത്തി​ലെ ബാ​പ്പു വാ​ള​പ്ര മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത് ഔ​ദ്യോ​ഗി​ക വി​ഭാ​ഗം ത​ട​ഞ്ഞു.

യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ലീ​ഗ് 10 ഡി​വി​ഷ​നു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ക. ഇ​തി​ൽ ഒ​ന്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ക​ബീ​ർ മ​ഠ​ത്തി​ലി​നെ ത​ഴ​ഞ്ഞ് മു​നി​സി​പ്പ​ൽ ലീ​ഗ് സെ​ക്ര​ട്ട​റി കൂ​മ​ഞ്ചേ​രി നാ​ണി​ക്കു​ട്ടി​ക്കാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കി​യ​ത്. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. 2020 ൽ ​മു​സ്‌​ലിം ലീ​ഗ് മ​ത്സ​രി​ച്ച ഒ​ന്പ​ത് ഡി​വി​ഷ​നു​ക​ളി​ലും വി​ഭാ​ഗീ​യ​ത മൂ​ലം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഒ​രു മാ​സം മു​ന്പ് ഇ​രു​വി​ഭാ​ഗ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വീ​ണ്ടും വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ​ത് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. മു​സ്‌​ലിം ലീ​ഗി​ന് ല​ഭി​ച്ച ജ​ന​റ​ൽ ഡി​വി​ഷ​നാ​യ താ​മ​ര​ക്കു​ളം കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു​ന​ൽ​കി പ​ക​രം വ​നി​താ​സം​വ​ര​ണ വാ​ർ​ഡ് പ​ക​രം വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​വും ലീ​ഗി​നു​ള്ളി​ൽ വ​ലി​യ അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Latest News

Corehub Up